മൂക്കറ്റം കുടിച്ച് ബോധമില്ലാതെ ക്ലാസിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ കണ്ട് അധ്യാപകര്‍ ഞെട്ടി. മൂന്നാറിലെ ഒരു സ്കൂളിലാണ് സംഭവം. തുടര്‍ന്ന് കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ സ്കൂളിന്റെ ഇടവേള സമയത്ത് ഓട്ടോ ഡ്രൈവര്‍ മദ്യം വാങ്ങി നല്‍കുകയായിരുന്നുവെന്ന് തെളിയുകയായിരുന്നു. എന്നാല്‍ സംഗതി പ്രശ്നമായെന്ന് മനസ്സിലായതോടെ ഓട്ടോ ഡ്രൈവര്‍ മുങ്ങി.
സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ മൂന്നാര്‍ ന്യൂ കോളനി സ്വദേശി സെല്‍വ(26)ത്തിനെതിരേ പോലീസ് കേസെടുത്ത ശേഷം കുട്ടികളെ അച്ഛനമ്മമാര്‍ക്കൊപ്പം വിട്ടു. ഓട്ടോഡ്രൈവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ദേവികുളം പോലീസാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് നാല് വിദ്യാര്‍ത്ഥിനികളെയാണ് മൂക്കറ്റം മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഹെഡ്മാസ്റ്റര് വിവരം പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചപ്പോഴാണ്, ഓട്ടോഡ്രൈവറാണ് തങ്ങള്‍ക്ക് മദ്യം എത്തിച്ച് നല്‍കിയതെന്ന് വെളിപ്പെടുത്തിയത്. മദ്യം കൈയില്‍ കിട്ടിയപ്പാടെ നാലു പേരും ചേര്‍ന്ന് കുടിക്കുകയായിരുന്നു. മറ്റൊരാള്‍ക്ക് നല്‍കാനെന്നു പറഞ്ഞാണ് മദ്യം നല്‍കിയതെന്നും എന്നാല്‍ അത് തങ്ങള്‍ കുടിക്കുകയായിരുന്നെന്നും കുട്ടികള്‍ മൊഴി നല്കി.