സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥികൾക്ക് ഇഷ്ട വിഷയങ്ങളും വീടിനടുത്തെ സ്കൂളുകളിലുള്ള പ്രവേശനവും ബുദ്ധിമുട്ടുള്ള കാര്യമാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സപ്ലിമെന്ററി അലോട്മെന്റിനു ശേഷം ജില്ലാ അടിസ്ഥാനത്തിൽ വിഷയത്തിൽ പരിശോധന നടത്തും.
പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വിദ്യാർഥികൾക്ക് മനഃപൂർവം എ പ്ലസ് നൽകിയതല്ല.
കഴിഞ്ഞ തവണ 45,000 പേർക്ക് ഫുൾ എ പ്ലസ് കിട്ടിയതെങ്കിൽ ഇത്തവണ ഒന്നേകാൽ ലക്ഷം വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് കിട്ടിയിട്ടുണ്ട്.
കോവിഡ് കാലമായതിനാൽ വിദ്യാർഥികൾക്ക് പഠിക്കാൻ ഫോക്കസ് ഏരിയ നൽകിയിരുന്നു. ഫോക്കസ് ഏരിയ കേന്ദ്രീകരിച്ച് വിദ്യാർഥികൾ പഠിച്ചതിനാലാണ് കൂടുതൽ മാർക്ക് നേടാനായതെന്നും ചോദ്യോത്തര വേളയിൽ മന്ത്രി മറുപടി നൽകി.