ലൈംഗികപീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം ഊന്നുകല്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ഭയ വഴി പുനരധിവസിപ്പിച്ച ആദിവാസി പെണ്‍കുട്ടിയാണ് ഇന്നലെ രാത്രി 10 മണിയോടുകൂടി താമസസ്ഥലത്തെ ശുചി മുറിയില്‍ ഷാളുപയോഗിച്ച് തൂങ്ങി മരിച്ചത്.
ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
പോക്സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടി രണ്ട് മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.