കുന്പള: കുട്ടികള്‍ക്ക് പള്‍സ് പോളിയോ നല്കാന് 31ന് കുമ്പള പഞ്ചായത്തിലെ ബൂത്തുകളില്‍ എത്തിയാല്‍ രണ്ടുണ്ട് കാര്യം. പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയവും നേടാം. പോളിയോ ബോധവത്കരണത്തിന്റെ ഭാഗമായി കുമ്പള സിഎച്ച്സിയാണ് വേറിട്ട പദ്ധതി തയാറാക്കിയത്.
കുമ്പളയിലെ അക്യൂര് ഡയഗ്നോസ്റ്റിക് ലാബാണ് സ്വര്‍ണ നാണയം നല്‍കുന്നത്.പഞ്ചായത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള 4,511 കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നതിന് പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ 40 ബൂത്തുകളും രണ്ട് മൊബൈല്‍ ബൂത്തുകളും തയാറാക്കിയിട്ടുണ്ട്.
തൊട്ടടുത്ത പോളിയോ ബൂത്തുകളില്‍ നിന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ തുള്ളിമരുന്ന് നല്‍കാം.ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മറ്റു വളണ്ടിയര്‍മാര്‍ മുഖേന സ്വര്‍ണ നാണയ കൂപ്പണ്‍ വീടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു.
പൂരിപ്പിച്ച ലക്കി കൂപ്പണ്‍ വാക്സിന് നല്‍കിയശേഷം പെട്ടിയില്‍ നിക്ഷേപിക്കണം. ഫെബ്രുവരി നാലിന് നറുക്കെടുപ്പ് നടത്തി സ്വര്‍ണ നാണയം നല്‍കും.കൂപ്പണ്‍ വിതരണോദ്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ദിവാകരറൈ പിഎച്ച്എന്‍ സൂപ്പര്‍വൈസര്‍ ജൈനമ്മ തോമസിന് നല്കി നിര്‍വഹിച്ചു.
ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫ്, അക്യൂര് ഡയഗ്നോസ്റ്റിക് ജനറല്‍ മാനേജര്‍ അബ്ദുള്‍ കാദര്‍ കട്ടത്തടുക്ക, പിഎച്ച്എന്‍ എസ്. ശാരദ, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വൈ. ഹരീഷ്, കെ.കെ. ആദര്‍ശ്, പിആര്‍ഒ എ. കീര്‍ത്തന, ജെപിഎച്ച് എന്‍. സബീന എന്നിവര്‍ സംബന്ധിച്ചു.