വാർഷികത്തിന്‍റെ തുടക്കം തന്നെ തിരിച്ചടി..! പ്ലസ് വൺ പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി ന​ല്‍​കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് നൽകിയ സർക്കാരിന്‍റെ ഹർജി തള്ളി

COURT-Lകൊ​ച്ചി: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നു ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നു വീ​ണ്ടും തി​രി​ച്ച​ടി. പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി ന​ല്‍​കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി. കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വാ​ശി പി​ടി​ക്ക​രു​തെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി സി​ബി​എ​സ്ഇ പ​രീ​ക്ഷാ​ഫ​ലം വ​ന്നു മൂ​ന്നു ദി​വ​സം​കൂ​ടി പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കൂ​ടി അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ തീ​യ​തി നീ​ട്ട​ണ​മെ​ന്ന ഹ​ര്‍​ജി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ അ​ഞ്ചു​വ​രെ നീ​ട്ടി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലേ​ക്ക് മേ​യ് 22 വ​രെ​യാ​ണു പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ സ​മ​യം ന​ല്‍​കി​യി​രു​ന്ന​ത്.

സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം താ​മ​സി​ക്കു​മെ​ന്ന​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​ശ​ങ്ക. ത​ങ്ങ​ളു​ടെ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ പ​ത്താം ക്ലാ​സ് വ​രെ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു സാ​ധ്യ​ത​യു​ള്ള മ​റ്റു സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍ അ​ടു​ത്തെ​ങ്ങു​മി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts