ക​ഴി​മ്പ്രം വി​പിഎം ​എ​സ്എ​ൻഡിപി എച്ച്എസ്എസി​ൽ 13 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ ഫലം വ​ന്നി​ല്ല; മലപ്പുറത്ത് നോക്കിയ പേപ്പറിന്‍റെ മാർക്ക് വരാൻ വൈകിയതാണ് കാരണമെന്ന് അധികൃതർ

വ​ല​പ്പാ​ട്: ക​ഴി​ന്പ്രം വി​പി​എം ​എ​സ്​എ​ൻ​ഡി​പി ​ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ പ്ല​സ് ടൂ ​പ​രീ​ക്ഷ​യെ​ഴു​തി​യ 13 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​ഫ​ലം വ​ന്നി​ല്ല.​വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ൽ. ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ഇ​ന്നു രാ​വി​ലെ സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പൽ ടി.​കെ.​വി​നോ​ദ് കു​മാ​റിന്‍റെ നേതൃത്വത്തിൽ നടന്നു.

വി​ദ്യ​ഭ്യാ​സ മ​ന്ത്രി പ്രഫ.സി.​ര​വീ​ന്ദ്ര​നാ​ഥ്, ഗീ​താ ഗോ​പി എം​എ​ൽ​എ, ഹ​യ​ർ സെ​ക്ക​ൻഡ​റി ഉ​ന്ന​താ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്കി.​അ​തേ സ​മ​യം സം​സ്ഥാ​ന​ത്തെ 1200 പ്ല​സ്ടു വി​ദ്യാ​ർഥി​ക​ളു​ടെ പ​രീ​ക്ഷ​ഫ​ലം പ്ര​സീ​ദ്ധി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​ക്കോ​ണമി​ക്സ് പ​രീ​ക്ഷ പേ​പ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച​ത് മ​ല​പ്പു​റ​ത്താ​ണെ​ന്നും ആ ​വി​ഷ​യ​ത്തി​ന്‍റെ മാ​ർ​ക്കു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​രാ​ൻ വൈ​കി​യ​താ​ണ് ഫ​ലം ത​ട​ഞ്ഞ് വെ​ക്കേ​ണ്ടി വ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്കൂ​ൾ അ​ധി​കൃ​ത​രെ ഇ​ന്ന​ലെ അ​റി​യി​ച്ച​ത്.

നാ​ളെ വൈ​കീ​ട്ട് ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നും ഹ​യ​ർ സെ​ക്ക​ൻഡ​റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts