പ്രവേശന യോഗ്യത നേടാത്ത പ്ലസ്ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍. നാലു ദിവസമാണ് പെണ്‍കുട്ടി ക്ലാസിലിരുന്നത്.
നവംബര്‍ 29നാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചത്. 245 പേരാണ് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇവരോടൊപ്പമാണ് പെണ്‍കുട്ടി കയറിക്കൂടിയത്.
പ്രവേശന പരീക്ഷ യോഗ്യത പോലുമില്ലാത്ത പെണ്‍കുട്ടി ദിവസങ്ങളോളം ക്ലാസിലിരുന്നിട്ടും അധികൃതര്‍ അറിഞ്ഞില്ല. അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
അതേസമയം പ്രവേശന പട്ടികയില്‍ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ പ്ലസ്ടു വിദ്യര്‍ഥിനിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രന്‍സിപ്പലിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.