ചെറുതുരുത്തി : പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും സുഹൃത്തിനു കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
ചെറുതുരുത്തി വെട്ടിക്കാട്ടിരി പടിഞ്ഞാറം കുന്നത്ത് വീട്ടിൽ അബദുൾ സമദ് (22), മലപ്പുറം തിരൂരങ്ങാടി മന്പുറം ദേശം ചെന്പനഴ വീട്ടിൽ മുബാറക്ക് (35)എന്നിവരെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ചെറുതുരുത്തി സബ് ഇൻസ്പെക്ടർ സിബീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം സുഹൃത്തിനും കാഴ്ച്ചവച്ചു എന്നതാണ് കേസ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എഎസ്ഐ അശോക് കുമാർ, സീനിയർ സിപിഒ ഗംഗേഷ് , സിപിഒമാരായ ഫൈസൽ, സിംസണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.