ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങി. എന്നാല്‍ ഏറെ പ്രതീക്ഷയോടെ പരീക്ഷയ്‌ക്കെത്തിയ കുട്ടികളെ കാത്തിരുന്നത് കടികട്ടിയായ ചോദ്യ പേപ്പറാണ്. പല വിദ്യാര്‍ത്ഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷാ ഹാള്‍ വിട്ടത്. എത്ര നന്നായി പഠിച്ചവര്‍ക്കും ഉത്തരങ്ങള്‍ എഴുതാന്‍ കഴിയാത്ത അവസ്ഥയായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കെമിസ്ട്രി പരീക്ഷ വലച്ചതിന്റെ രോഷം മറച്ചുവെക്കാതെ ഒരു വിദ്യാര്‍ഥി ടിക്ടോക്കില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നതും.
വിദ്യാര്‍ഥിയുടെ വാക്കുകളിങ്ങനെ…
ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോള്‍ ഇടുന്നയാള്‍ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യന്‍പേപ്പറിട്ടതാണവന്‍. ആ ചോദ്യപേപ്പറിട്ടയാള്‍ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോന്‍ ശിക്ഷിച്ചിരിക്കും. രോഷത്തോടെ വിദ്യാര്‍ഥി പറയുന്നു. കെമിസ്ട്രി പരീക്ഷയെഴുതിയ ഭൂരിഭാഗം കുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്. ജയിക്കുമോയെന്ന ആശങ്കയിലാണ് മിക്കവരും.