കുട്ടിക്കാലത്തെ ചായ വില്‍പ്പന മുതല്‍ ഹിമാലയത്തിലെ താമസം വരെയുള്ള രംഗങ്ങള്‍! ഗുജറാത്ത് കലാപത്തില്‍ പൊട്ടിക്കരയുന്ന നരേന്ദ്രമോദി; പിഎം നരേന്ദ്രമോദി ട്രെയിലറിന് സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്, പിഎം നരേന്ദ്ര മോദിയുടെ ട്രെയിലറിന് സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണം. വിവേക് ഒബ്റോയി മോദിയായെത്തുന്ന ചിത്രം ഒമുങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. ‘മേരി കോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണിദ്ദേഹം.

വിവേക് ഒബ്റോയിയുടെ ലുക്കിന് മോദിയുമായി സാമ്യതയില്ലെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ഒരു പ്രധാന വിമര്‍ശനം. വിവേക് ഒബ്‌റോയിയേക്കാള്‍ നന്നായി മോദി അഭിനയിക്കുമെന്നാണ് ചില രസികന്മാരുടെ കമന്റ്.

ട്രെയിലറില്‍ മോദിയുടെ കുട്ടിക്കാലവും യൗവ്വനവും മുതല്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നതും വിശദീകരിക്കുന്നുണ്ട്. ട്രെയിലറില്‍ കാണിക്കുന്ന കുട്ടിക്കാലത്ത് ചായവിറ്റ് നടന്നതും മഞ്ഞിലൂടെ നടക്കുന്നതും മഞ്ഞില്‍ കിടന്നുറങ്ങുന്നതും യൗവ്വനത്തില്‍ സന്ന്യാസിയാകണമെന്ന് അമ്മയെ അറിയിക്കുന്നതും തുടങ്ങിയ മോദി മുമ്പ് പറഞ്ഞിട്ടുള്ള രംഗങ്ങളെല്ലാം സോഷ്യല്‍മീഡിയയ്ക്ക് ട്രോളായാണ് അനുഭവപ്പെടുന്നത്. യൂട്യൂബിലെ കമന്റ് ബോക്സ് ഇത് തെളിയിക്കുന്നുമുണ്ട്.

ഗയ ഘട്ട്, കല്‍പ് കേദാര്‍ മന്ദിര്‍, ധരാളി ബസാറിനേയും മുഖ്ബ ഗ്രാമത്തേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം തുടങ്ങിയ ഇടങ്ങളിലാണ് മോദിയുടെ ചെറുപ്പകാലവും രാഷ്ട്രീയ ജീവിതവും ചിത്രീകരിച്ചിരിക്കുന്നത്. വിവേക് ഒബ്റോയിയുടെ പിതാവും പ്രശസ്ത നിര്‍മ്മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://youtu.be/X6sjQG6lp8s

Related posts