കാഷ്മീരില്‍ തീവ്രവാദി ആക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജലപാനം പോലും നടത്തിയില്ല, ഹെലികോപ്ടര്‍ യാത്രയ്ക്ക് മോശം കാലാവസ്ഥ തടസമായതോടെ ഡെല്‍ഹിക്ക് തിരിച്ചത് റോഡുമാര്‍ഗം, ഫെബ്രുവരി പതിനാലിന് പ്രധാനമന്ത്രിയുടെ ദിനം ഇങ്ങനെ

കാഷ്മീരില്‍ തീവ്രവാദി ആക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജലപാനം പോലും നടത്തിയില്ല, ഹെലികോപ്ടര്‍ യാത്രയ്ക്ക് മോശം കാലാവസ്ഥ തടസമായതോടെ ഡെല്‍ഹിക്ക് തിരിച്ചത് റോഡുമാര്‍ഗം, ഫെബ്രുവരി പതിനാലിന് പ്രധാനമന്ത്രിയുടെ ദിനം ഇങ്ങനെ

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണം അറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 25 മിനിറ്റോളം വൈകി. പ്രതികൂല കാലാവസ്ഥയും മോശം നെറ്റ്വര്‍ക്ക് കവറേജും മൂലം പ്രധാനമന്ത്രി ഇക്കാര്യം അറിയാന്‍ 25 മിനിറ്റ് വൈകിയതായി സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. ഈ മാസം 14 ന് വൈകിട്ട് 3.10-നാണ് ആക്രമണമുണ്ടായത്.

സംഭവം അറിഞ്ഞയുടന്‍ ഡെല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചെങ്കിലും മോശം കാലവസ്ഥ മൂലം റോഡ് മാര്‍ഗം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് രാംനഗറില്‍ നിന്ന് മോദി റോഡ്മാര്‍ഗം ഉത്തര്‍പ്രദേശിലെ ബറൈലിയിലെത്തി അവിടെനിന്നാണ് ഡെല്‍ഹിയിലേക്ക് തിരിച്ചതെന്നും അധികൃതര്‍ പറയുന്നു.

14 ന് പുലര്‍ച്ചെ എഴിനാണ് പ്രധാനമന്ത്രി ഡെറാഡൂണില്‍ എത്തിയത്. മോശം കാലവസ്ഥയെ തുടര്‍ന്ന് നാലുമണിക്കൂര്‍ വൈകിയാണ് അദ്ദേഹത്തിന് ജിംകോര്‍ബെറ്റ് പാര്‍ക്കിലേക്ക് പോകാനായത്. 11.15 പാര്‍ക്കിലെത്തിയ മോദി മുന്നുമണിക്കൂറോളം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ചിലവഴിച്ചു. വൈകിട്ട് രുദ്രപുരില്‍ ഒരു പൊതുപാടിയില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഭീകരാക്രമണ വിവരം അറിഞ്ഞതോടെ പ്രധാനമന്ത്രി അത് റദ്ദാക്കി.

ഉടന്‍ തന്നെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടി. ഈ സമയമത്രയും പ്രധാനമന്ത്രി ജലപാനം പോലും നടത്തിയിട്ടില്ലെന്നും മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ വിവരങ്ങള്‍ അറിയിക്കാന്‍ വൈകുന്നതില്‍ പ്രധാനമന്ത്രി രോഷം പ്രകടിപ്പിച്ചതായും സൂചനകളുണ്ട്.

Related posts