ആടയാഭരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കോടികളാണ് ചെലവഴിക്കുന്നതെന്ന വാര്‍ത്ത പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം ധരിക്കുന്ന വസ്ത്രങ്ങളും മറ്റും കണ്ടാലും അത് വ്യക്തമാണ്. അത്രയ്ക്ക് ആകര്‍ഷകമാണ് മോദി ധരിക്കുന്ന വസ്ത്രങ്ങളും മറ്റ് ആഭരണങ്ങളും. ഇത്തരത്തില്‍ മോദിയുടെ ഒരാഭരണത്തോട് ഒരു യുവാവിന് തോന്നിയ ആരാധനയും പിന്നീട് സംഭവിച്ച കാര്യങ്ങളുമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
സംഭവമിതാണ്…ഐഐടി വിദ്യാര്‍ഥിയായ രബേഷ്‌കുമാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണനിറമുള്ള മാലയോട് വല്ലാത്ത കമ്പം. പക്ഷേ ആഗ്രഹം മനസിലൊതുക്കാന്‍ അയാള്‍ തയാറായില്ല. പ്രധാനമന്ത്രിയോട് തന്നെ അയാള്‍ നേരിട്ടു ചോദിച്ചു.
പക്ഷെ ചോദിച്ച വേഗത്തില്‍ മാലയും അതോടൊപ്പം പ്രധാനമന്ത്രിയുടെ കുറിപ്പും തപാലായി വന്നതിന്റെ ഞെട്ടലിലാണ് രബേഷ്‌കുമാര്‍.
ധന്‍ബാദ് ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ് രബേഷ്‌കുമാര്‍. കഴിഞ്ഞ മാസം മധ്യപ്രദേശിലെ പൊതു റാലിയില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി കഴുത്തിലിട്ടിരുന്ന സ്വര്‍ണ്ണ നിറമുള്ള മാലയാണ് രബേഷ്‌കുമാര്‍ ആവശ്യപ്പെട്ടത്.
പഞ്ചായത്തിരാജ് ദിനത്തില്‍ ഞാന്‍ താങ്കളെ ശ്രവിച്ചിരുന്നു. മികച്ച പ്രസംഗമായിരുന്നു അത്. പ്രസംഗിക്കുമ്പോള്‍ താങ്കള്‍ ധരിച്ച സ്വര്‍ണ്ണ നിറമുള്ള മാല എനിക്കിഷ്ടമായി. എനിക്ക് അത് തരാമോ’, എന്നായിരുന്നു ആ ട്വീറ്റ്.
ജാള്യതയേതുമില്ലാതെയായിരുന്നു രബേഷ്‌കുമാര്‍ മാല ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്തത്. അടുത്ത ദിവസം തന്നെ രബേഷ്‌കുമാറിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടിയും എത്തി.
ഞാന്‍ താങ്കള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശം വായിച്ചു. പഞ്ചായത്തിരാജ് ദിനത്തില്‍ മാണ്ഡലയില്‍ ഞാന്‍ ധരിച്ച മാല താങ്കള്‍ക്ക് ഇഷ്ടമായെന്നറിഞ്ഞു. ഈ കത്തിനോടൊപ്പം താങ്കള്‍ക്കുള്ള സമ്മാനമായി ഈ മാലയും ഞാന്‍ അയക്കുകയാണ്. എല്ലാ ആശംസകളും നേരുന്നു’. പ്രധാനമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.
പ്രധാനമന്ത്രി അയച്ച കത്ത് സ്‌കാന്‍ ചെയ്ത് പിന്നീട് തനിക്ക് മാല കിട്ടിയ വിവരം രബേഷ്‌കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മാല കിട്ടിയതിന് നന്ദിപറഞ്ഞു കൊണ്ട് മറ്റൊരു ട്വീറ്റും രബേഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു
प्रधानमंत्री @narendramodi जी नमस्ते
आप को पंचायती राज दिवस पर सुन रहा था, बहुत ही सुन्दर उद्बोधन
आप के गले में सोने के रंग जैसा माला देखा बहुत ही अच्छा लगा, क्या ये माला मुझे सकता है | #PanchayatiRajDay pic.twitter.com/rbcrs8hwaXpic.twitter.com/5M5KttA6dL— Rabesh Kumar Singh (@RabeshKumar) April 24, 2018