സൈനികരുടെ മരണം കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പു കേടെന്ന പഴയ വാക്കുകള്‍ തിരിഞ്ഞുകൊത്തുമ്പോഴും പുല്‍വാമയിലെ ജവാന്മാരുടെ മരണം തന്റെ ഹൃദയത്തില്‍ അഗ്നി പടര്‍ത്തുന്നുവെന്ന് ആവര്‍ത്തിക്കുക മാത്രം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

പുവാമയിലെ 40 ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം തന്റെ ഹൃദയത്തില്‍ ത്അഗ്നി പടര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ ഇവിടെ കൂടിയിരിക്കുന്ന എല്ലാവരുടെയും ഉള്ളിലുംല്‍ രോഷമുണ്ടെന്ന് എനിക്കറിയാം. അതുപോലെ എന്റെ ഹൃദയത്തിലും കത്തിജ്വലിക്കുന്ന തീനാളങ്ങളുണ്ട്’. മോദി പറഞ്ഞു.

ബീഹാറില്‍ കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു കൊണ്ടുള്ള മോദിയുടെ വാക്കുകള്‍. അതേസമയം പുല്‍വാമയിലെ ചിതറി വീണ ഓരോ രക്തത്തുള്ളികള്‍ക്കും പ്രതികാരം ചെയ്യും എന്നായിരുന്നു രാം വിലാസ് പാസ്വാന്റെ പ്രതികരണം.

എന്നാല്‍ ഇതേസമയം യുപിഎ ഭരണകാലത്ത് ഉണ്ടായ സൈനികരുടെ വീരമൃത്യവുമായി ബന്ധപ്പെട്ട് അക്കാലത്ത് മോദി പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹത്തിന് തിരിച്ചടിയാവുന്നുമുണ്ട്. സൈനികര്‍ കൊല്ലപ്പെടുന്നുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ടാണെന്നാണ് അന്ന് മോദി പറഞ്ഞത്. അത് എടുത്ത് ഉപയോഗിച്ചുകൊണ്ടു കൂടിയാണ് മോദി, കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

2013 ല്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗം ഇപ്പോള്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. രാജ്യത്തെ സൈനികര്‍ മരിക്കുന്നു. ഭാരതത്തിന് തല കുനിക്കേണ്ടി വരുന്നഅവസ്ഥയാണ്. നിസ്സഹായതയോട് കൂടി നില്‍ക്കേണ്ടി വരുന്ന ഭാരതത്തിന്റെ അവസ്ഥ ലജ്ജാകരമാണ്. കേന്ദ്രസര്‍ക്കാരിനെയേ ഞാന്‍ ഇതിന് കുറ്റപ്പെടുത്തുകയുള്ളൂ. രാജ്യം ഭരിക്കാന്‍ അറിയില്ല. അതിന്റെ കുഴപ്പമാണ് ഇതിനെല്ലാം കാരണം എന്നായിരുന്നു മോദി അന്ന് പ്രസംഗിച്ചത്.

അതേസമയം, ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ വാക്കുകള്‍ മോദി സര്‍ക്കാറിനെ തിരിഞ്ഞു കൊത്തുകയാണ്. യുപിഎ സര്‍ക്കാര്‍ രണ്ട് തവണ ഭരിച്ചപ്പോള്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ സൈനിക മരണമാണ് കഴിഞ്ഞ നാലു വര്‍ഷത്തെ മോദി ഭരണത്തില്‍ നടന്നതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Related posts