പ്രധാനമന്ത്രിയായിരിക്കുമ്പോഴും ചെലവിനുള്ള പണം ഇപ്പോഴും അമ്മ തരാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരി തേപ്പുപെട്ടി ഉപയോഗിച്ചാണ് വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുന്നതിമനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ആകെ നാലു മണിക്കൂര്‍ മാത്രമാണ് താന്‍ ഉറങ്ങുന്നതെന്നും കുറച്ചുകൂടി ഉറക്കം വേണമെന്ന് പലരും ഉപദേശിച്ചിട്ടുണ്ടെന്നും ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ തന്നെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളൊക്കെ നിരീക്ഷിക്കാറുണ്ട്. ട്രോളുകള്‍ സ്വയം വിലയിരുത്താനുള്ള അവസരം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനാകണമെന്നാണ് തന്റെ ആഗ്രഹം. അധികം ദേഷ്യപ്പെടാത്ത മനുഷ്യനാണ് താന്‍. മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല. പക്ഷേ ജോലിക്കാര്യത്തില്‍ കര്‍ക്കശക്കാരനാണ്. തനിക്ക് അധികം ദേഷ്യം വരാത്തത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ആദ്യമായി എംഎല്‍എ ആയപ്പോള്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലായിരുന്നു. സ്വന്തം അക്കൗണ്ടില്‍ നിന്ന് പലപ്പോഴും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാറുണ്ട്. മമത ബാനര്‍ജി ഇടക്ക് പലഹാരങ്ങളും കുര്‍ത്തയുമൊക്കെ അയക്കാറുണ്ട്.