ബേപ്പൂർ: ബേപ്പൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.എം. നിയാസിന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക തുറമുഖ തൊഴിലാളി യൂണിയൻ ബേപ്പൂർ പോർട്ട് കൈമാറി. തുറമുഖ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എ.ഇ. മാത്യുവാണ് ബേപ്പൂർ തുറമുഖത്ത് വച്ച് നിയാസിന് ചെക്ക് കൈമാറിയത്.
തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ വിയർപ്പിൽ നിന്നും സ്വരുക്കൂട്ടിയ തുക നൽകിയതിലൂടെ ഏറ്റവും വലിയ പിന്തുണ കൂടെയാണ് ലഭിച്ചതെന്ന് പി.എം. നിയാസ്. ഇത് എന്റെ ആവേശം ഇരട്ടിയാക്കുകയാണ്. ഹാർബറിലെ തൊഴിലാളികൾക്ക് കൂടെ ഉണ്ടാവും എന്ന ഉറപ്പ് ഞാൻ നൽകുന്നു എന്ന് നിയാസ് സന്തോഷത്തോടെ തൊഴിലാളികളോട് പറഞ്ഞു.
രമേശ് നമ്പിയത്ത്, നാഷണൽ കോൺഗ്രസ് ഐഎൻടിയുസി സെക്രട്ടറി ഡോ. എം.പി പത്മനാഭൻ, എസ്.ടി.യു അഖിലേന്ത്യാ സെക്രട്ടറി യു പോക്കർ, ഐഎൻടിയുസി പ്രസിഡന്റ് യു. രാജീവ്, കൺവീനർ യു. ബാബു, സെക്രട്ടറി മൂസ പന്തീരങ്കാവ്, മേഖലാ പ്രസിഡന്റ് പി. സതീശൻ, എസ്ടിയു പ്രസിഡന്റ് പി.എ. റഹ്മാൻ, ജനറൽ സെക്രട്ടറി എം.ഐ. മുഹമ്മദ് ഹാജി, കൺവീനർ കെ. ശഫീക്ക്, സെക്രട്ടറി സി. നവാസ് തുടങ്ങിയവരും തുറമുഖ തൊഴിലാളികളും പങ്കെടുത്തു.