ഒരു വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ചേര്‍ന്ന് ഒരു പ്രസ്താവന നടത്തി. ഇന്ത്യന്‍ ആയുധ സേനയിലേയ്ക്ക് സ്ത്രീ ഉദ്യേഗസ്ഥരെ നിയമിക്കുമെന്ന്. അന്ന് എല്ലാവരും അതിനെ കഴമ്പില്ലാത്ത വാചകമായും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള വിദ്യയായും കണക്കാക്കി. എന്നാല്‍ അതങ്ങനെയായിരുന്നില്ല. സര്‍ക്കാര്‍ വാക്കുപാലിച്ചു. തന്റെ സെക്യൂരിറ്റി ടീമില്‍ വനിതാ ഓഫീസറെ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ മാറ്റത്തിന് തുടക്കമിട്ടത്.
ജര്‍മനി, സ്പെയിന്, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്ക് പര്യടനത്തിന് പോകുവാന്‍ വേണ്ടി പ്രധാനമന്ത്രിയെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ സെക്യൂരിറ്റി ടീമില്‍ വനിതാ ഓഫീസറെ ആദ്യമായി കണ്ടത്. രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി തന്റെ സെക്യൂരിറ്റി ടീമില്‍ ഒരു വനിതാ ഓഫീസറെ ഉള്‍പ്പെടുത്തുന്നത്. ഈയൊരു സംഭവത്തോടെ സ്ത്രീപക്ഷ വാദികളുടെ വായടയ്ക്കാന്‍ തത്ക്കാലത്തേയ്ക്കെങ്കിലും സര്‍ക്കാരിന് കഴിയുമെന്നാണ് കരുതുന്നത്. യുദ്ധോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുരുഷന്മാരെപ്പോലെ സ്ത്രീകളും മിടുക്കു കാട്ടും എന്ന് തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ത്രീകളെ സെക്യൂരിറ്റി ടീമിലേയ്ക്ക് വനിതാകമാന്ഡറെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.