നരേന്ദ്ര മോദിയുടെ യാത്രാക്കൊതിയ്ക്ക് പുതിയ തിരിച്ചടി ഇന്ത്യയുടെ ശത്രു രാജ്യമായ പാകിസ്ഥാനില്‍ നിന്നുതന്നെ ലഭിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ലാഹോറിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് 1.49 ലക്ഷം രൂപയുടെ ബില്ല് നല്‍കിയിരിക്കുന്നു.
മോദി യാത്ര ചെയ്ത ഇന്ത്യന്‍ വ്യോമസേനാ വിമാനം പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിച്ചതിനാണ് പാകിസ്ഥാന്‍ പണം ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമയാന റൂട്ടിലെ ചട്ടങ്ങള്‍ പ്രകാരമുള്ള നിരക്കാണ് പാകിസ്ഥാന്‍ ചോദിച്ചതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
സാമൂഹിക പ്രവര്‍ത്തകനായ ലോകോഷ് ബത്രയാണ് വിവരാവകാശ നിയമപ്രകാരം പണം വാങ്ങിയത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചത്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഓസ്ട്രേലിയ, പാകിസ്ഥാന്‍, റഷ്യ, ഇറാന്‍, ഫിജി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ബോയിങ് 737 വിമാനമാണ് പ്രധാനമന്ത്രി ഉപയോഗിച്ചതെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.
റഷ്യ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെ 2015ലെ ക്രിസ്മസ് ദിനത്തിലാണ് മോദി അപ്രതീക്ഷിതമായി ലാഹോറില്‍ ഇറങ്ങിയത്. നവാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥന പ്രകാരം വൈകുന്നേരം 4.50ന് ലഹോറില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
2016 മെയ് മാസത്തില്‍ നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിനും ജൂണ്‍ മാസത്തില്‍ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തിനും പാക് വ്യോമപാത ഉപയോഗിച്ചതില്‍ 77,215 രൂപയും 59,215 രൂപയും വീതമാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും വാങ്ങി. 2014-2016 വര്‍ഷത്തിനിടെ 2.89 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഇന്ത്യ പാകിസ്ഥാന് നല്‍കിയതെന്ന് ലോകേഷ് ബത്രയ്ക്ക് ലഭിച്ച വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.