ഏതെങ്കിലും വ്യക്തി വികാരാധീനനായി കരയുമ്പോള്‍ അദ്ദേഹത്തെ കാണുന്നവരും കേള്‍ക്കുന്നവരും ചിരിയടക്കാന്‍ പാടുപെടുന്നുണ്ടെങ്കില്‍ അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ പറയുന്നത്. കാരണം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസംഗം തന്നെ.
പോലീസ് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിര്‍മിച്ച ദേശീയ പോലീസ് സ്മൃതി മണ്ഡപവും മ്യൂസിയവും രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കവെയാണ് അദ്ദേഹം വികാരം നിയന്ത്രിക്കാനാവാതെ കരഞ്ഞത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഉടനീളം വലിയ ട്രോളാണ് ഇതേച്ചൊല്ലി അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി പതിവായി പ്രസംഗത്തിനിടെ കരയുന്ന വിഷയം തന്നെയായിരുന്നു ഇത്തവണയും അദ്ദേഹം സംസാരിച്ചത്.
കാഷ്മീരിലും നക്സല്‍ബാധിത പ്രദേശങ്ങളിലും സമാധാനം ഉറപ്പുവരുത്തുന്നതില്‍ പോലീസ് സേനകളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും രാജ്യത്തിനായി ജീവന്‍ബലി നല്കിയ പോലീസ് സേനാംഗങ്ങളോടും അവരുടെ കുടുംബങ്ങളോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ പ്രധാനമന്ത്രി പ്രസംഗത്തിനിടെ വികാരാധീനനായി വിതുമ്പുകയായിരുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ പതിവ് നാടകമാണെന്നും തെരഞ്ഞെടുപ്പ് അടുക്കുന്ന സമയമായതിനാലാണെന്നുമാണ് ട്വിറ്ററിലും ഫേസ്ബുക്കിലും പലരും ആരോപിക്കുന്നത്.
#WATCH: PM Narendra Modi remembers NDRF and SDRF jawans on National Police Memorial Day, says ‘Desh unke saahas ko, unke samarpan ko, unki seva ko, kabhi na bhoole.’ #Delhi pic.twitter.com/BBksajsHOy
— ANI (@ANI) October 21, 2018