മുക്കം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയ്ക്ക് മുക്കം നഗരസഭയ്ക്ക്കേന്ദ്രഗവൺമെ ന്റിന്റെ അംഗീകാരം. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പദ്ധതി നിർവഹണം നടത്തിയതിനാണ് അംഗീകാരം. ഇതിന്റെ ഭാഗമായി വീട് പണി പൂർത്തീകരിച്ച നാല് ഗുണഭോക്താ ക്കളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കും.
നാളെ കളക്ടറേറ്റിലാണ് വീഡിയോ കോൺഫറൻസ്. അനിത കല്ലുരുട്ടി, സുലൈഖ തച്ചമ്പലം, ലക്ഷമികുട്ടി അയനികുന്നുമ്മൽ, ലക്ഷമി പുൽപ്പറമ്പിൽ എന്നീ ഗുണഭോക്താക്കളെയാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ തെരഞ്ഞെടുത്തത്. ഹിന്ദി പരിഭാഷകിന്റെ സേവനവും ഇവർക്ക് ലഭ്യമാക്കി യിട്ടുണ്ട്. മൂന്ന് ഡിപിആറുകളിലായി 376 ഗുണഭോക്താക്കൾക്കാണ് നഗരസഭ പദ്ധതിയിൽ വീട് നൽകിയത്. അതിൽ 92 പേരുടേയും വീട് നിർമാണ പ്രവൃത്തി പൂർത്തീകരിച്ചു.
ആധാർ സീഡിംഗ്, ജിയോ ടാറിംഗ് എന്നിവയിൽ നൂറ് ശതമാനം നേട്ടമാണ് നഗരസഭ കൈവരിച്ചത്. വീട് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ജിയോ ടാറിംഗ് നടത്തി കേന്ദ്ര സർക്കാറിന്റെ സൈറ്റിൽ അപ് ലോഡ് ചെയ്താണ് ആനുകൂല്യം ലഭ്യമാക്കുന്നത്. എൽഡിഎഫ് നേതൃത്വം നൽകുന്ന നഗരസഭ നടപ്പാക്കി കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് ലഭിച്ച അംഗീകാര മാണിത്.