നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോണ്ഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികളുടെ പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്.
രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണ് സിനിമ പ്രദർശിപ്പിക്കുന്നതെന്ന് ഇരുപാർട്ടികളും നേരത്തെ ആരോപണമുയർത്തിയിരുന്നു. ഡൽഹി തെരഞ്ഞെടുപ്പ് ഓഫീസറാണ് വിശദീകരണം ആവശ്യപ്പെട്ട് സിനിമയുടെ നിർമാതാക്കൾക്ക് നോട്ടീസ് അയച്ചത്. കൂടാതെ മാർച്ച് 30ന് മുൻപായി മറുപടി നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് ഒബ്റോയി, സന്ദീപ് സിംഗ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ.