പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ വിവേക് ഒബ്റോയിക്ക് പരിക്ക്. വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ നരേന്ദ്രമോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലുള്ള ഹർഷിദ് വാലിയിൽ വച്ചാണ് സംഭവം. മഞ്ഞിലൂടെ ചെരിപ്പില്ലാതെ നടക്കുന്നതിനിടെ മരത്തിന്റെ വേര് കാലിൽ തറച്ചു കയറിയാണ് അപകടം സംഭവിച്ചത്.
പി എം നരേന്ദ്രമോദി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. വിവേക് ഒബ്റോയിയുടെ പിതാവ് സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗുമാണ് ചിത്രം നിർമിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ സ്ഥലങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകൾ.