കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന കെ. മുരളീധരന് എംപിയുടെ പ്രസ്താവന ആത്മാര്‍ഥത ഇല്ലാത്തതും അവസരവാദവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്. തനിരപേക്ഷയ്ക്കെതിരായ കോണ്‍ഗ്രസിന്റെ നീക്കത്തില്‍ മുരളീധരന് എന്ത് ചെയ്തുവെന്നും മോഹനന് ചോദിച്ചു.
കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് തിരുത്താന്‍ ഒരു നീക്കവും ഉണ്ടായിട്ടില്ല. മത നിരപേക്ഷ ശക്തികളെ മുരളീധരന് കബളിപ്പിക്കുകയാണ്. എഐസിസിയുടെ ഹിന്ദുത്വ ബാന്ധവത്തിനെതിരെ പോരാടാന്‍ മുരളീധരന് തയാറാവണം. കോണ്‍ഗ്രസിനെ തിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ മുരളീധരന് പാര്‍ട്ടിക്ക് പുറത്ത് വരണം. മതനിരപേക്ഷ ശക്തികള്‍ക്ക് ഒപ്പം നില്‍ക്കാനാണ് വരേണ്ടതെന്നും പി. മോഹനന് കൂട്ടിച്ചേര്‍ത്തു.
പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് കേരളഘടകം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുരളീധരന് പറഞ്ഞിരുന്നു. സിപിഎം എടുക്കുംപോലെ കോണ്‍ഗ്രസിന് നിലപാട് എടുക്കാന്‍ കഴിയില്ല. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാവരുടെയും വികാരങ്ങള്‍ മാനിച്ചേ കോണ്‍ഗ്രസ് നിലപാട് എടുക്കൂ എന്നും കെ. മുരളീധരന് പറഞ്ഞിരുന്നു.