പത്തനംതിട്ട: കേരളത്തിലെ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് കെപിസിസി അംഗം പി.മോഹന്‍രാജ്. കര്‍ഷക കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനവും മന്ത്രിയുടെ കോലം കത്തിക്കൽ പരിപാടിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ കേള്‍ക്കാന്‍ തയാറാകാത്ത മന്ത്രി രാജിവച്ച് ആ കസേരയില്‍ വന്യമൃഗങ്ങളെ ഇരുത്തുകയാണ് ഇതിലും ഭേദമെന്ന് മോഹന്‍രാജ് അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ഏബ്രഹാം അധ്യക്ഷതവഹിച്ചു.
അഷറഫ് അപ്പാകുട്ടി, റെനീസ് മുഹമ്മദ്, കെ.എന്‍. രവീന്ദ്രന്, അബ്ദുള്‍ കലാം ആസാദ്, ബാബു കെ. ഏബ്രഹാം , അഫ്സല് വി. ഷേയ്ക്ക്, സോജന് ജോര്‍ജ്, ജോഷ്വ സാമുവല്‍, ബിനു കുമാര്‍, ദിലീപ് കുമാര്‍, രാജു കെ എ, അനുരാഗ്, രാജേന്ദ്രന്, അജിത് മണ്ണില്‍, കുരുവിള ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.