കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും; മന്ത്രി റിയാസ് എഴുതിയ പുസ്‌തകത്തിന് ആമുഖമെഴുതി മോഹൻലാൽ

മ​ന്ത്രി പി ​എ മു​ഹ​മ്മ​ദ് റി​യാ​സ് എ​ഴു​തി​യ ‘കേ​ര​ള ടൂ​റി​സം: ച​രി​ത്ര​വും വ​ര്‍​ത്ത​മാ​ന​വും’ എ​ന്ന പു​സ്ത​ക​ത്തി​ന് ആ​മു​ഖ​മം എ​ഴു​തി​യി​രി​ക്കു​ന്ന​ത് ന​ട​ൻ മോ​ഹ​ൻ​ലാ​ല്‍. ‘ഷാ​ര്‍​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ലാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

‘ഈ ​പു​സ്ത​കം വാ​യി​ച്ച​പ്പോ​ള്‍ എ​ന്നി​ല്‍ ചി​ല പ്ര​ത്യാ​ശ​ക​ള്‍ ത​ളി​രി​ട്ടു​തു​ട​ങ്ങി. അ​ന​ന്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളെ നാ​ടി​ന് പ​രി​ക്കേ​ല്‍​പ്പി​ക്കാ​തെ എ​ങ്ങ​നെ വി​ക​സി​പ്പി​ച്ചെ​ടു​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ശ്ര​ദ്ധേ​യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ഈ ​പു​സ്ത​ക​ത്തി​ലു​ണ്ട്.

നാ​ടി​ന്‍റെ ച​രി​ത്ര​വും അ​തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​വും കാ​ലാ​വ​സ്ഥ​യും എ​ല്ലാം മ​ന​സ്സി​ലാ​ക്കി എ​ങ്ങ​നെ ന​മു​ക്ക് വി​ജ​യ​ക​ര​മാ​യ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര​പ​ദ്ധ​തി ഉ​ണ്ടാ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട സ്ഥാ​ന​ത്തി​രി​ക്കു​ന്ന ഗ്ര​ന്ഥ​ക​ര്‍​ത്താ​വി​ന​റി​യാം എ​ന്ന് ഈ ​പു​സ്ത​കം പ​റ​യു​ന്നു.

അ​ത് അ​ദ്ദേ​ഹ​വും സം​ഘ​വും വി​ജ​യ​ക​ര​മാ​യി എ​ന്‍റെ നാ​ട്ടി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു.’ എ​ന്നാ​ണ് മോ​ഹ​ൻ ലാ​ൽ എ​ഴു​തി​യ​ത്.

168 പേ​ജു​ള്ള പു​സ്ത​ക​മാ​ണ് ‘കേ​ര​ള ടൂ​റി​സം: ച​രി​ത്ര​വും വ​ര്‍​ത്ത​മാ​ന​വും’. കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി ന​ട​പ്പാ​ക്കി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പു​സ്ത​ക​ത്തി​ൽ പ്ര​തി​പാ​തി​ക്കു​ന്നു.

 

Related posts

Leave a Comment