തിരുവനന്തപുരം: പി.എൻ. ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
കോഴ ആരോപണം, കലോത്സവം നിർത്തിവയ്ക്കാനുണ്ടായ സാഹചര്യം എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കെഎസ്യു നിവേദനം നൽകുമെന്നും അലോഷ്യസ് രാഷ്ട്രദീപികയോട് പറഞ്ഞു.
കലോത്സവം പുനരാരംഭിക്കണമെന്നും ഗവർണറോട് ആവശ്യപ്പെടും. കോഴ ആരോപണങ്ങൾ ഏറെ സജീവമായി ഉയർന്നിട്ടും എസ്എഫ്ഐയോ സംഘാടക സമിതിയോ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. കോഴ വിഷയത്തിൽ സംഘാടക സമിതിക്കും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അലോഷ്യസ് പറഞ്ഞു.