തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി പ്രോസിക്യൂഷന്.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് അപേക്ഷ നൽകുന്നത്.
അതേസമയം ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നാണ് സൂചനകൾ.
പി.സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം അനുവദിച്ചപ്പോൾ പ്രോസിക്യൂഷന്റെ വാദം കേട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും.
തിരുവനന്തപുരത്ത് ് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം.
വിവാദ പ്രസംഗത്തെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി പി.സി.ജോർജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചത് പോലീസിന് തിരിച്ചടിയായിരുന്നു.
ഇതിനിടെ കേസിന്റെ അന്വേഷണം തിരുവനന്തപുരം ഫോര്‍ട്ട് എസിപിക്ക് കൈമാറി. നേരത്തെ ഫോര്‍ട്ട് സ്റ്റേഷന് എസ് എച്ച് ഒ ആയിരുന്നു കേസ് അന്വേഷിച്ചത്.