ഗുരുതര ശ്വാസകോശ അണുബാധയായ ന്യുമോണിയ വിവിധ രോഗകാരികള് മൂലമാണ് ഉണ്ടാകുന്നത്.
- ന്യുമോണിയയുടെ കാരണങ്ങള്
- · ബാക്ടീരിയ: സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയാണ് ഏറ്റവും സാധാരണമായ കാരണം.
- · വൈറസ്: RSV, ഇന്ഫ്ളുവന്സ, കൊറോണ വൈറസുകള്.
- · ഫംഗസ്: പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളെ ബാധിക്കുന്നു.
അപകട ഘടകങ്ങള്
- പ്രായം: അഞ്ച് വയസിനു താഴെയുള്ള കുട്ടികളും 65 വയസിനു മുകളിലുള്ള മുതിര്ന്നവരും.
- പോഷകാഹാരക്കുറവ്
- വിട്ടുമാറാത്ത രോഗങ്ങള്: ആസ്ത്മ, സിഒപിഡി, പ്രമേഹം, ഹൃദ്രോഗം, കരള്, വൃക്ക രോഗങ്ങള് തുടങ്ങിയ അവസ്ഥകള്.
- ·പരിസ്ഥിതി ഘടകങ്ങള്: വായു മലിനീകരണം, പുകവലി മുതലായവ.
രോഗലക്ഷണങ്ങള്
- കടുത്ത പനി, വിറയല്, കഫത്തോടുകൂടിയ ചുമ, ശ്വാസതടസം, ക്ഷീണം തുടങ്ങിയവ.
വ്യാപനം
- ന്യുമോണിയ ഒരു സാംക്രമിക രോഗമാണ്.ചുമ, തുമ്മല്, മലിനമായ പ്രതലങ്ങളുമായുള്ള സമ്പര്ക്കം എന്നിവയിലൂടെ പടരുന്നു.
ചികിത്സ
1930-ല്, ആദ്യത്തെ ആന്റി ബാക്ടീരിയല് ഏജന്റായ സള്ഫാപിരിഡിന്, ബാക്ടീരിയ ന്യുമോണിയ ചികിത്സിക്കുന്നതിനായി വികസിപ്പിച്ചെടുത്തു.1928ല് പെന്സിലിന് കണ്ടുപിടിച്ചെങ്കിലും, 1941 വരെ ഇത് ചികിത്സാ സംബന്ധമായി ഉപയോഗിച്ചിരുന്നില്ല.
ഇന്ന്, ബാക്ടീരിയല് ന്യുമോണിയ ആന്റിബയോട്ടിക്കുകള് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. അതേസമയം വൈറല് അണുബാധയാണെങ്കില് ആന്റിവൈറല് മരുന്നുകള് ആവശ്യമാണ്.
കൂടാതെ കഫം നീക്കംചെയ്യാന് സഹായിക്കുന്ന ബ്രോങ്കോഡയലേറ്ററുകളും മ്യൂക്കോലൈറ്റിക്സും അനുബന്ധ ചികിത്സകളില് ഉള്പ്പെടുന്നു.
വിവരങ്ങൾ – ഡോ.സോഫിയ സലിം മാലിക്, സീനിയർ കൺസൾട്ടന്റ്- പൾമോണളജിസ്റ്റ്, അലർജി, ഇമ്യൂണോളജി & സ്ലീപ് കൺസൾട്ടന്റ് എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം