മഞ്ചേരി: കോവിഡ് 19 മഹാമാരി വീണ്ടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് നിർദേശ പ്രകാരം ഇന്നലെ മഞ്ചേരിയിൽ പോലീസ് നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 101 പേർ കുടുങ്ങി.
മാസ്ക് ധരിക്കാത്തതിനു 500 രൂപയാണ് പിഴയീടാക്കുന്നത്. ഇതനുസരിച്ച് ഇന്നലെ മാത്രം പിടികൂടിയ 101 പേരിൽ നിന്നായി 50500 രൂപ മഞ്ചേരി പോലീസ് പിഴയിനത്തിൽ വസൂലാക്കി.
കഴിഞ്ഞ ദിവസങ്ങൾ പ്രതിദിനം 50 പേരെ എന്ന കണക്കിൽ രണ്ടു ദിവസങ്ങളിലായി 100 പേരെ പിടികൂടിയിരുന്നു.
മാസ്ക് ധരിക്കാതെയും കൂട്ടം കൂടി നിന്നും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരെയാണ് പോലീസ് പിടികൂടുന്നത്.
നേരത്തെ 200 രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്.
പിന്നീട് അത് 500 രൂപയാക്കി വർധിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ ശിക്ഷ കൂടുതൽ കടുപ്പിക്കുമെന്ന് പോലീസ് ഇൻസ്പെക്ടർ കെ.പി.അഭിലാഷ് പറഞ്ഞു.