കോട്ടയം: കോട്ടയം നഗരത്തിലെ ഇടറോഡുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ നാട്ടുകാർ. നഗരത്തിലെ പല റോഡുകളിലും ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും രാത്രിയുടെ മറവിൽ തള്ളുകയാണ്. കോളജ് റോഡിൽനിന്ന് തിരുനക്കര അന്പലത്തിലേക്കുള്ള ഇടറോഡിലും ബേക്കർ ഹിൽ റോഡ്, സിഎംഎസ് കോളജ് – നാഗന്പടം റോഡ് എന്നിവിടങ്ങളിലാണു മാലിന്യം തള്ളിയിരിക്കുന്നത്.
ഈ റോഡുകളിൽ പൊട്ടിയ മദ്യക്കുപ്പികളും നിക്ഷേപിച്ചിട്ടുണ്ട്. മദ്യക്കുപ്പികൾ ചെറിയകഷണങ്ങളായി പൊട്ടിച്ച് കളഞ്ഞിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ മദ്യപിക്കുന്ന സംഘം കുപ്പികൾ റോഡിൽ പൊട്ടിച്ചു കളയുന്നതാണെന്നും പറയുന്നു. വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്്ടിക്കുന്ന രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.