കോട്ടയം: ചിങ്ങവനത്ത് ബിവറേജസ് ഷോപ്പ് മാറ്റി സ്ഥാപിച്ചതോടെ തിരക്കും തിരക്കിനിടെ പോക്കറ്റടിയും സ്ഥിരം സംഭവമായി. മദ്യം വാങ്ങാൻ വരുന്നവരുടെ പോക്കറ്റടിക്കുന്ന ചിലർ ചിങ്ങവനത്തു വിലസുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പോക്കറ്റടിക്കാരനെ പോലീസ് പിടികൂടി.
ബിവറേജസ് ഷോപ്പ് ഗോമതി കവലയിൽനിന്നു ചിങ്ങവനം ചന്തക്കടവിലേക്കു മാറ്റി സ്ഥാപിച്ചിരുന്നു. ഇവിടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ എട്ടു മണിയാകുന്പോൾ മുതൽ ഇവിടെ ക്യൂ നിൽക്കാൻ ആളുകളെത്തും.
സമീപ പ്രദേശങ്ങളിലെങ്ങും ബിവറേജ് ഷോപ്പ് ഇല്ലാത്തതിനാൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്കിനിടയിൽ പോക്കറ്റടിക്കാർ നുഴഞ്ഞു കയറി പണം തട്ടിയെടുക്കുകയാണ്. മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നവരുടെ പോക്കറ്റടിച്ചതായി ഇതിനികം നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
മദ്യം വാങ്ങാൻ വന്നിട്ട് പണം കാണാനില്ലെന്നു പറഞ്ഞു പോലീസ് സ്റ്റേഷനിൽ ചെല്ലാനുള്ള നാണക്കേട് ഓർത്ത് ആരും പരാതി നൽകിയിട്ടില്ല. ഇതു മുതലെടുത്ത് പോക്കറ്റിക്കാരും കൊഴുക്കുകയാണ്. മദ്യം വാങ്ങാൻ ക്യു നിന്നയാൾ കൗണ്ടറിനടുത്തെത്തിയപ്പോഴാണ് പോക്കറ്റ് കാലിയായ വിവരം അറിഞ്ഞത്.