കാസര്‍ഗോഡ്: ഓണ്‍ലൈന്‍ ചാറ്റിംഗുമായി ബന്ധപ്പെട്ട് എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.
ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപകന് ഉസ്മാനെ (25) തിരേയാണ് കേസെടുത്തത്.
ഓണ്‍ലൈന്‍ ചാറ്റിംഗ് നടത്തിയത് വീട്ടുകാര്‍ കണ്ടുപിടിക്കുകയും ശകാരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥിനി കഴിഞ്ഞ എട്ടിനാണു മരിച്ചത്.
ഒളിവില്‍പോയ അധ്യാപകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇന്‍സ്റ്റഗ്രാം വഴി അധ്യാപകന് ചാറ്റിംഗ് നടത്തുകയും പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
ഓണ്‍ലൈന്‍ ക്ലാസിനായി പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയാണ്.