മ​ക​ളു​ടെ പ്ര​ണ​യ​ബ​ന്ധം അ​ക​ലാ​ൻ  ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു നി​ർ​ത്തി; 16 കാ​ര​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച്  പ​ത്തൊ​മ്പ​തു​കാ​രി; ശ്രീ​ക്കു​ട്ടി പീ​ഡി​പ്പി​ച്ചെ​ന്ന് സ​മ്മ​തി​ച്ച് ആ​ൺ​കു​ട്ടി

കാ​യം​കു​ളം: പ​തി​നാ​റു​കാ​ര​നെ പീ​ഡി​പ്പി​ച്ച പ​ത്തൊ​മ്പ​തു​കാ​രി പോ​ലി​സി​ന്‍റെ പി​ടി​യി​ൽ. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം കു​മ്പ​ള​ത്ത് വീ​ട്ടി​ൽ ശ്രീ​ക്കു​ട്ടി​യെ (19) ആ​ണ് വ​ള്ളി​കു​ന്നം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ഭ​ര​ണി​ക്കാ​വ് ഇ​ലി​പ്പ​ക്കു​ളം മ​ങ്ങാ​ര​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന 16 കാ​ര​നെ ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് യു​വ​തി വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ​ത്. പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി.​

പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​യി താ​മ​സി​പ്പി​ച്ച് യു​വ​തി പീ​ഡി​പ്പി​ച്ച​താ​യി 16 കാ​ര​ൻ മൊ​ഴി ന​ൽ​കി. യു​വ​തി മ​റ്റൊ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. യു​വാ​വു​മാ​യി ഉ​ള്ള ബ​ന്ധം അ​റി​ഞ്ഞ വീ​ട്ടു​കാ​ർ പെ​ൺ​കു​ട്ടി​യെ ബ​ന്ധു​കൂ​ടി​യാ​യ 16 കാ​ര​ന്‍റെ വീ​ട്ടി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​നി​ന്നു മാ​ണ് ഇ​രു​വ​രും പോ​യ​ത്. ഇ​ര​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മൈ​സൂ​ർ, പാ​ല​ക്കാ​ട്, പ​ള​നി, മ​ല​പ്പു​റം തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​ർ താ​മ​സി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​യെ ഹ​രി​പ്പാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment