നടി അഞ്ജലി റിമ ദേവും കൊച്ചിയിലെ നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും പ്രതികളായുള്ള പോക്സോ, ലഹരിക്കേസുകളില്‍ മാസ്റ്റര്‍ ബ്രെയിന്‍ ‘കലിഫോര്‍ണിയ അച്ചായന്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണെന്ന് സൂചന.
അന്വേഷണ സംഘത്തിന് ഉള്‍പ്പെടെ അറിവുണ്ടെങ്കിലും ഒരിടത്തും വലിയരീതിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ‘കലിഫോര്‍ണിയക്കാരന്‍ അച്ചായന്’ എന്ന ഈ വ്യക്തിയാണ് ഇവരെ നിയന്ത്രിക്കുന്നതെന്നാണ് വിവരം.
റോയിയുടെ കൂട്ടുപ്രതികളായ സൈജു തങ്കച്ചന്, അഞ്ജലി റിമദേവ് ഉള്‍പ്പടെയുള്ളവരെ കാണാമറയത്തിരുന്നു നിയന്ത്രിക്കുന്നത് ഇയാളാണെന്നാണ് വെളിപ്പെടുത്തല്‍.
ഈ പേര് ഉപയോഗിച്ചു അഞ്ജലി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നു പോക്സോ കേസില്‍ അഞ്ജലിക്കെതിരെ പരാതി നല്കിയ യുവതിയാണ് വെളിപ്പെടുത്തുന്നത്.
അത്യുന്നതങ്ങളില്‍ ബന്ധമുള്ള, അതിസമ്പന്നനായ ആളാണ് ഈ ‘കലിഫോര്‍ണിയക്കാരന്‍ അച്ചായന്’ എന്നാണ് വിവരം. കേരളത്തിലെ പല സിനിമാക്കാരുമായി ബന്ധമുള്ളയാള്‍.
ഇയാളെക്കുറിച്ചു പറഞ്ഞ വിവരങ്ങള്‍ മൊഴിയില്‍ നിന്ന് പോലീസ് പോലും ഒഴിവാക്കിയിരിക്കുകയാണെന്ന് പരാതി നല്കിയ യുവതി പറയുന്നു.
അവരൊക്കെ വലിയ വലിയ ആളുകളാണ് നിന്റെ കുടുംബം തകരും എന്ന നിലയിലാണ് അന്നു പറയുമ്പോള്‍ പോലീസ് സംസാരിച്ചതെന്നും അഞ്ജലിയും സൈജുവും പോലും ഈ അച്ചായനെ പേടിച്ചാണ് നില്‍ക്കുന്നത് എന്നാണ് മനസിലായിട്ടുള്ളതെന്നും പോക്സോ കേസില്‍ പരാതി നല്കിയ പെണ്‍കുട്ടി പറഞ്ഞു.
ഇയാള്‍ പതിവായി അഞ്ജലിയെ വിളിക്കുന്നുണ്ടായിരുന്നുവെന്നും ഇയാളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സൈജുവും അഞ്ജലിയും എല്ലാം ചെയ്തിരുന്നത്.
അന്നു കൊച്ചിയില്‍ മടങ്ങുമ്പോള്‍ നിന്നു കോഴിക്കോട്ടേയ്ക്ക് എത്തുന്നതു വരെ ഇയാള്‍ അവരുമായി വിഡിയോ കോളില്‍ സംസാരിക്കുന്നുണ്ടായിരുന്നു.
നിറയെ അശ്ലീലം നിറഞ്ഞ സംഭാഷണം. അതു മുഴുവന്‍ കാറിലിരുന്നു കേട്ടു. അഞ്ജലിയാകട്ടെ അര്‍ധ ബോധാവസ്ഥയിലാണ് സംസാരിച്ചിരുന്നത്.
കോഴിക്കോട്ടെ ഓഫീസിലെ പെണ്‍കുട്ടികള്‍ക്ക് ഇടയ്ക്ക് അച്ചായന് സമ്മാനം അയയ്ക്കുമായിരുന്നു എന്നറിയാം.
ഒരിക്കല്‍ ഓഫീസിലെ കുട്ടിയുടെ നമ്പര്‍ ചോദിച്ചിട്ട് അഞ്ജലി നല്‍കാതിരുന്നതിന് ഇരുവരും ഉറക്കെ ഷൗട്ട് ചെയ്യുന്നതും കേട്ടിട്ടുണ്ട്.
അഞ്ജലി ആവശ്യപ്പെട്ട ഉടന്‍ ഐഫോണും എത്തിച്ചു കൊടുത്തു. മറ്റൊരാള്‍ വഴിയാണ് സമ്മാനങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നത്.
ഉയര്‍ന്ന ഉദ്യോഗസ്ഥനുമായി ഇയാള്‍ക്കു ബന്ധം ഉണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. മോഡലുകളുടെ മരണം ഒതുക്കിയത് ഇയാളാണെന്നു പറഞ്ഞും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
റോയ് വയലാറ്റിന്റെ ഹോട്ടലിലെ സംഭവം ഉണ്ടാകുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു കുട്ടി ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളാണ് എന്നു പിന്നീടു മനസിലായി.
തന്റെ വീഡിയോയില്‍ ഈ പെണ്‍കുട്ടിയുടെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലായതിനാല്‍ വീഡിയോയും പോലീസിന്റെ പക്കലാണ് ഉള്ളത്. പബ്ലിക് പ്രോസിക്യൂട്ടറിലും കേസ് അന്വേഷിക്കുന്ന അനന്തലാല്‍ സാറിലും വിശ്വാസമുണ്ടെന്നും യുവതി പറയുന്നു.
അച്ചായന്റെ പേര് ഉപയോഗിച്ച് അഞ്ജലി പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ അഞ്ജലിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേയ്ക്കു വിളിപ്പിച്ചിരുന്നു.
ഈ സമയത്താണ് ഫോണ്‍ ആവശ്യപ്പെട്ടാല്‍ കൊടുത്തുകൊള്ളാന്‍ അച്ചായന് പറഞ്ഞത്. മോഡലുകളുടെ മരണത്തിനു പിന്നാലെ ഷൈജു തങ്കച്ചനെ ഫ്ളാറ്റില്‍ താമസിപ്പിക്കണം എന്ന് അച്ചായന് അഞ്ജലിയോടു പറയുമ്പോള്‍ താന്‍ അടുത്തുണ്ടെന്നും അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഇവര്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ചു തെളിവു ലഭിക്കുമെന്നും യുവതി വ്യക്തമാക്കുന്നു.