പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലിനെതിരേ പോക്സോ കേസും. വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
മോന്‍സന്റെ ജോലിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2019ലാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.
കൊച്ചി നോര്‍ത്ത് പോലീസ് കേസെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. വ്യാജ രേഖകള്‍ ചമച്ച കേസില്‍ മോന്‍സനെതിരേ ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.