മാറനല്ലൂർ: വീട്ടിലേക്കു നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശല്യപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോക്സോ ചുമത്തി മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്തു.
ഊരൂട്ടമ്പലം അരുവാക്കോട് ജിതീഷ് ഭവനിൽ അനീഷ് കുമാർ(30) ആണ് അറസ്റ്റിലായത്. ഊരൂട്ടമ്പലത്തു പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.