തിരുവനന്തപുരം: പാലോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ഇടിഞ്ഞാർ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാൽ (31) നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം പ്രതി കുട്ടിയുമൊത്തുള്ള നഗ്നചിത്രം ഫോണിൽ എടുത്തിരുന്നു. ചിത്രം കണ്ട പ്രതിയുടെ ഭാര്യ വിവരം പാങ്ങോട് പഞ്ചായത്തിലെ വാർഡ് മെമ്പറെ അറിയിക്കുകയായിരുന്നു.
വാർഡ് മെമ്പർ പാങ്ങോട് പോലീസിൽ വിവരം അറിയിച്ചു തുടർന്ന് പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി എടുത്തു. നഗ്നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു.
പ്രതിയെ നെടുമങ്ങാട് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.