മലപ്പുറം: പോക്സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാക്കമ്മിറ്റി അംഗത്തെ ഒരാഴ്ചയായിട്ടും പിടികൂടാതെ പോലീസ്.
പ്രതിക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം ഒരുക്കിയെന്നാണ് ആക്ഷേപം. പ്രതിയെ തേടി രണ്ട് തവണ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
സിപിഎമ്മിന്റെ മലപ്പുറം ജില്ലക്കമ്മിറ്റി അംഗമായ വേലായുധന് വള്ളിക്കുന്നിനെതിരേയാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ സംഭവം പോലീസില്‍ അറിയിച്ചതോടെ പൊന്നാനി പോലീസ് വേലായുധനെതിരേ കേസെടുത്തു.
കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.പക്ഷേ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും തുടര്‍ നടപടികളായില്ല.
കേസിൽ പ്രതിയായതോടെ മുഖം രക്ഷിക്കാൻ സിപിഎം വേലായുധനെ പുറത്താ ക്കിയിരുന്നു.