അടൂര്‍: ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പന്തളം തെക്കേക്കര പൊങ്ങലടി വെട്ടുകാല മുരുപ്പേല്‍ സതീഷിന് (44) അറുപതു വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. അടൂര്‍ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.
നാലാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ 2013 ജനുവരി മുതല്‍ പ്രലോഭിപ്പിച്ച് പല ദിവസങ്ങളിലും ലൈംഗിക പീഡനത്തിനു വിധേയമാക്കിയെന്നാണ് കേസ്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനിടെയാണ് കുട്ടി ഈ സംഭവം വെളിപ്പെടുത്തിയത്.
2021 ല്‍ അടൂര്‍ എസ്എച്ച്ഒ ആയിരുന്ന ടി.ഡി. പ്രജീഷ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി ഹാജരാക്കിയ കേസില്‍ പോസിക്യൂഷന് ഭാഗത്തുനിന്നു 12 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി. പോസിക്യൂഷന് ഭാഗം നടപടികള്‍ വിക്ടിം ലെയ്സണ്‍ ഓഫീസര്‍ എസ്്്. സ്മിത ഏകോപിപ്പിച്ചു.
പിഴ അടയ്ക്കാത്തപക്ഷം രണ്ടുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴതുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നല്കുവാനും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് 30 വര്‍ഷം അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനു വേണ്ടി സ്മിതാ പി ജോണ്‍ ഹാജരായി.