അടൂർ: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും കൂടാതെ 11 വർഷം കഠിനതടവും 1,30,000 രൂപ പിഴയും. തൊടുവക്കാട് ചരുവിള വീട്ടിൽ ലീസണെയാണ് (37) അടൂർ അതിവേഗത കോടതി സ്പെഷൽ ജഡ്ജി.ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
2023 ഓഗസ്റ്റിൽ അതിജീവിത മാതൃസഹോദരിയുടെ വീട്ടിൽ താമസിച്ചുവരവേ ലീസൻ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചതായാണ്കേസ്.
അടൂർ എസ്എച്ച്ഒ ആയിരുന്ന എസ്. ശ്രീകുമാർ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി ആർ. ജയരാജാണ് കോടതിയിൽ കുറ്റപത്രം നൽകിയത്.
ഇന്ത്യൻ ശിക്ഷ നിയമം, പോക്സോ ആക്ട്, എസ് സി,എസ്ടി ആക്ടുകൾ പ്രകാരം ലീസണെ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ശിക്ഷിക്കുകയായിരുന്നു. പിഴത്തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നൽകാൻ ലീഗൽ സർവീസസ് അഥോറിട്ടിക്കു നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സ്മിതാപി.ജോൺ ഹാജരായി.