മാന്നാർ: ഹൈസ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ. ചെന്നിത്തല ചെറുകോൽ മനീഷ് ഭവനിൽ മനീഷ്, ഭാര്യ രമ്യ എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സ്കൂളിൽ കൗൺസലിംഗിനിടയിലാണ് വിദ്യാർഥിനി പീഡനവിവരം അധ്യാപികയോട് പറഞ്ഞത്. അധ്യാപിക പോലീസിൽ അറിയിച്ചതിനെതുടർന്ന് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.