പഴയങ്ങാടി: കണ്ണപുരം പോലീസ്സ്റ്റേഷൻ പരിധിയിൽ പ്രയപൂർത്തിയാകാത്ത 8ാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റൻ.
കണ്ണപുരം ഇടക്കേപുറം അമ്പലം റോഡിലെ സി. ചന്ദ്രൻ (62) നെയാണ് കണ്ണപുരം സിഐ സുഷീറും സംഘവും അസ്റ്റുചെയ്തത്.2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തി സാഹചര്യം മനസിലാക്കി കുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കുവാൻ ശ്രമിക്കുകകയായിരുന്നു.വിവരം മാതാപിതാക്കളോട് പറയുകയും കണ്ണപുരം പോലീസിൻ പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.