അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.കൊട്ടാരക്കര കടയ്ക്കൽ പ്ലാവിള പുത്തൻവീട്ടിൽ പ്രശാന്തിനെയാണ് (36) അടൂർ അതിവേഗ സ്പെഷൽ ജഡ്ജ് ടി. മഞ്ജിത്ത് കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം കൂടി അധിക കഠിനതടവും അനുഭവിക്കണം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പരിചയപ്പെട്ടുവിവാഹ വാഗ്ദാനം നൽകി 2016-ൽ വീട്ടിൽനിന്നും കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ അടൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് ഉണ്ടെന്നു മനസിലാക്കി ഒളിവിൽ പോയ പ്രശാന്തിനെ 2023ൽ എറണാകുളത്തുനിന്നു കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്.കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്ൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ കോടതിയിൽ ഹാജരായി.