അഞ്ചല്‍ : കടയ്ക്കലില്‍ മൂന്ന് വയസുള്ള മകന് മദ്യം നല്‍കുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്യുന്നതായി മാതാവിന്റെ പരാതി. ഇത് തടയാന്‍ ശ്രമിച്ച മാതാവിനെ പൊള്ളലേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു.
പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്ള പരാതി റൂറല്‍ പോലീസ് മേധാവിക്ക് നല്‍കുകയായിരുന്നു. പരാതി കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി എങ്കിലും ആദ്യം നടപടി എടുക്കാന്‍ വിസമ്മതിച്ച പോലീസ് പിന്നീട് മാധ്യമ വാര്‍ത്തകള്‍ വന്നതോടെ കേസെടുത്തു.
കുട്ടിയുടെ മാതാപിതാക്കൾ അഞ്ച് വർഷങ്ങൾക്കു മുന്‍പ് പ്രണയിച്ചു വിവാഹം ചെയ്തവരാണ്. എന്നാല്‍ വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞതോടെ ഭര്‍ത്താവും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്ന് മാതാവ് പറയുന്നു.
പല ദിവസങ്ങളിലും വീട്ടില്‍ എത്തി മദ്യപിക്കുന്ന ഭര്‍ത്താവ് സെവന് അപ്പ് എന്ന് പറഞ്ഞു കുട്ടിക്ക് ബിയര്‍ നല്‍കും.പിന്നീട് അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്യും.
എന്നാല്‍ കുട്ടി ഇതുപോലെ ആവര്‍ത്തിച്ചതോടെ താന്‍ തടയുകയും തടഞ്ഞ തന്റെ വലതുകൈയ്യില്‍ സ്റ്റീല്‍ തവി പഴുപ്പിച്ചു പൊള്ളല്‍ ഏല്‍പ്പിച്ചതായും ഇവര്‍ പറയുന്നു.
ഇതെല്ലാം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും ഗാര്‍ഹിക പീഡനം മാത്രം ചുമത്തി അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.
എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ വന്നതോടെയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അടക്കം സംഭവത്തില്‍ ഇടപെടുകയും ചെയ്തതോടെ കുട്ടിയുടെ പിതാവിനെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തിരിക്കുകയാണ് കടയ്ക്കല്‍ പോലീസ്. കടയക്കലില്‍ സ്വകാര്യ ബസിലെ കണ്ടക്ടര്‍ ആണ് കുട്ടിയുടെ പിതാവ്.