അമ്പലപ്പുഴ: എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ വീട്ടിൽ ജ്യോതിയെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.
ദുബായിലെ വർക്കാ എന്ന സ്ഥലത്തുള്ള വീട്ടിൽ കുട്ടിയെ നോക്കാൻ ഏൽപിച്ച യുവതി 8 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2021 മുതൽ 2024 ജൂൺ മൂന്നു വരെയുളള കാലയളവിൽ പലതവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്.
പുന്നപ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ഇടുക്കിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പുന്നപ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ എസ്സിപിഒമാരായ രാജേഷ്, രതീഷ്, അബൂബക്കർ സിദ്ദിഖ്, സിപി.ഒ മാരായ കാർത്തിക, സുമിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.