പത്തനംതിട്ട: പതിനേഴുകാരിയെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. മെഴുവേലി ഉള്ളന്നൂര്‍ മുട്ടയത്തില്‍ തെക്കേതില്‍ പ്രമോദിനെയാണ് (24) ബംഗളൂരുവില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത്.
കാണാതായ പെണ്‍കുട്ടിയെ ഇയാളോടൊപ്പം കണ്ടെത്തി.ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കാണാതായത്. വീട്ടുകാരുടെ പരാതിയേ തുടര്‍ന്ന് ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വിവരം ലഭിച്ചു. പോലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം.
അങ്ങനെ ഇയാളുടെ പുതിയ ഫോണ്‍ നമ്പര്‍ ലഭിച്ചു.യ ുവാവ് പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുത്ത പുതിയ ഫോണ്‍ നമ്പരിനെപ്പറ്റിയും സൂചന ലഭിച്ചു. ഈ ഫോണിനെ കേന്ദ്രീകരിച്ചുനടത്തിയ നീക്കത്തിലാണ് ഇരുവരും ബംഗളുരുവിലുണ്ടെന്ന് വ്യക്തമായത്.
അന്വേഷണസംഘം ബംഗളൂരുവിലെത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയശേഷം നിരവധി സ്ഥലങ്ങളില്‍ കറങ്ങിനടന്നെന്നും വെള്ളിയാഴ്ച ബാംഗളുരുവിലെത്തി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച് പീഡിപ്പിച്ചതായും പ്രതി സമ്മതിച്ചു.
ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ഡി. ദീപുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്ഐ കെ എന്‍ അനില്‍, എസ്സിപിഓമാരായ സന്തോഷ് കുമാര്‍, രാജേഷ്, സിപിഒമാരായ അനൂപ്, പ്രശോബ്, ശരത്, അനിത എന്നിവരാണുള്ളത്.