പ​ഴ​യ​ങ്ങാ​ടി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പിൻതുടർന്ന് ക​യ​റി​പ്പി​ടി​ച്ചു;  പോ​ക്സോ കേ​സി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ


പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ.

തേ​യി​ല​ക​ണ്ടി കൈ​ത​ക്കാ​ട് സ്വ​ദേ​ശി ടി.​കെ.​ റ​ഫീ​ഖി​നെ​യാ​ണ് (35) പ​ഴ​യ​ങ്ങാ​ടി സി​ഐ സ​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന യു​വാ​വ് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​ച്ച് കു​ട്ടി​യെ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കു​ത​റി മാ​റി ഓ​ടി​ര​ക്ഷ​പെ​ട്ട വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ എ​ത്തി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ട്ട​റി​ൽ എ​ത്തി​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ സ​മീ​പ​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വി​നെ പി​ടികൂ​ടു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​മാ​സം 21നാ​യി​രു​ന്നു സം​ഭ​വം

Related posts

Leave a Comment