പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കനെതിരേ പഴയങ്ങാടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
ചെങ്ങൽ കൊവ്വപുറം സ്വദേശി കെ.പി. രാജ(65)നെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പാടത്ത് പണിയെടുക്കുന്നതിനിടെ ഉച്ചയോടെ സമീപത്തെ വീട്ടിൽ എത്തിയ ഇയാൾ ഇവിടെ തനിച്ചായിരുന്ന കുട്ടിയെ വീടിനകത്തുകയറി ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ എത്തിയപ്പോൾ രാജൻ രക്ഷപ്പെട്ടിരുന്നു. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചതോടെ ചൈൽഡ് ലൈൻ അധികൃതർ എത്തുകയും കോസെടുക്കാൻ പഴയങ്ങാടി പോലീസ് നിർദേശം നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.