മുക്കം: ഓൺലൈൻ പഠനത്തിന് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ കൈമാറി വശീകരിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
താത്തൂർ സ്വദേശിയായ ജംഷാദ് (36)നെയാണ് പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാവൂർ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഫോൺ ഇല്ലാത്ത കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി കുട്ടിയെ വശീകരിക്കാൻ ശ്രമിച്ചത്.നേരത്തെ ഒരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്ത ശേഷം പ്രതിയെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷൽ കോടതിയിൽഹാജരാക്കി.അറസ്റ്റിന് മാവൂർ പ്രിൻസിപ്പൽ എസ്ഐ വി.ആർ. രേഷ്മ, എഎസ്ഐ.സജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, എം.സി.ലിജുലാൽ, സുമോദ് തുടങ്ങിയവർ നേതൃത്വം നൽകി.