പത്തനംതിട്ട: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് വിധേയമാക്കിയ കേസിൽ പതിനെട്ടുകാരനെ പിടികൂടി.
തിരുവനന്തപുരം കരമന ആറമട സ്വദേശി സൂരജി (18) നെയാണ് ഇന്നലെ വൈകുന്നേരം കീഴ് വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽ നിന്നും പ്രലോഭിപ്പിച്ച് വിളച്ചിറക്കി, തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു.
മകളെ കാണാതായതിന് പിതാവിന്റെ മൊഴിപ്രകാരം ആദ്യം പോലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടത്തിവരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തേതുടർന്ന് ഇരുവരെയും തിരുവനന്തപുരത്തുനിന്നും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുകയായിരുന്നു. സൂരജിനെതിരേ പോക്സ് വകുപ്പ് നിയമങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.