ചേർത്തല: പതിനഞ്ചു വയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാലുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചെത്തി കാക്കരിയിൽ ബാസ്റ്റിനെ(39)യാണ് ചേർത്തല അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. വാണി ശിക്ഷ വിധിച്ചത്.
2023 ജനുവരി എട്ടിന് വീട്ടിലാരുമില്ലായിരുന്ന സമയം കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന കുട്ടിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അർത്തുങ്കൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു ബാസ്റ്റിനെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് ഐപിസി, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.